
To Night
Reena R
When the night spreads herself out
like a sheer drop from the balcony,
floats weightlessly in the breeze
and then resurfaces to show off
her brilliant gold-lined eyes,
I cannot sleep
for she tells me
that to be seen amidst
all that darkness
I must wear the stars
even if they are all suns
which glow and burn
I stay up to show her the scorch marks,
the singed skin
the ferocious imprints of hugging a wild sun
the molten lava
that streams from my eyes
and she calls me beautiful.
—————–
രജനിയോട്
Jayshree Devdas
രാവൊരു ചെറു കണിക പോലെ മട്ടുപ്പാവിൽ നിന്നൂർന്നു
മൃദുല പവനനിലൊഴുകി –
യതി നിപുണമായ് പറന്നിറങ്ങി
തൻ സൗവർണമെഴുതിയ
അഞ്ചിത നയനങ്ങൾ
വിടർത്തിക്കൊതിപ്പിക്കെ
നിദ്രാവിഹീനയാവുന്നു ഞാൻ ..
ഇത്രയുമിരുട്ടിൽ തിളങ്ങീടാൻ
താരകങ്ങളെത്താനണിയേണ-
മെന്നരുൾവൂ നിശ
(അവയൊക്കെയും കത്തി-
ജ്ജ്വലിക്കുന്ന സൂര്യന്മാരാകിലും)
നിർന്നിദ്രമിരുന്നു ഞാൻ
കാണിപ്പൂ രജനിയെ —
വന്യമൊരു സൂര്യനെ
ആശ്ലേഷിച്ചതിൻ
രൗദ്രമുദ്രകൾ ,
പൊള്ളലിൻ വടുക്കൾ
പതിഞ്ഞൊരുടൽ ,
ഉള്ളിലെയഗ്നിപർവതം
പൊട്ടിയുരുകി
മിഴികൾ കവിഞ്ഞൊഴുകും
തപ്ത ദ്രാവകം ..
ഒക്കെയും കാണുമ്പോഴും
‘നീ മനോഹരി ‘യെന്നുമാത്രം
നിശാസുന്ദരി യോതുന്നു .!
More to read in Translated Poems
I Shall Bid No Farewell: Poem in Translation
Two Love Poems for Valentine’s Day
शुभ्र पांढरया रात्री – Marathi Translation of White Nights (For Fyodor Dostoevsky)


